2014, മാർച്ച് 7, വെള്ളിയാഴ്‌ച

         






                           തറവാട്‌

                           ഈ പനിച്ചൂടിൽ തിളയ്ക്കുമൊരു
                           ഓർമ്മയിലെ കടിഞ്ഞാണില്ലാത്ത യാത്ര
                           പാടത്തെ കൊയ്ത്ത്‌ പാട്ടും , പതിരു പാറ്റും
                           ചെറുമികിടാങ്ങളും , 

                           അധ്വാനത്തിൻ ചിറകു മുളയ്ക്കുമൊരു
                           വിയർപ്പിൻ ചുടുചാലും , ഓർമ്മയിലൊരു
                           നൂറുമേനി വിളവിൻ പ്രതീതി.
                           നാട്ടുമാവിലെ കണ്ണിമാങ്ങതൻ പുളിപ്പ്‌
                           കണ്ണിലൊരു കുട്ടിത്തത്തിൻ മണം ചേറ്റി.

                           മുറച്ചെറുക്കന്റെ കുസൃതിയിലൊരുമ്മയും
                           കരച്ചിലിൽ മങ്ങിയാ കഴ്ചയിലൊരു
                           പുളിവാറിൻ ചടുല താളവും , കാതിൽ
                           ഒരു മുരളിച്ചയായി.

                           നിന്റെ ആദ്യ ചുംബനം കൈപ്പായി
                           മനതാരിൽ വെറുപ്പിൻ നിഴലായി
                           ഒരു ഉണങ്ങാ മുറിവിന്റെ വടുപോലെ
                           എന്നിൽ പാടു കെട്ടി ,

                           സർപ്പക്കാവിലെ ഉറയലിൽ ഒരു നാഗമായി
                           ശൽക്കങ്ങളില്ലാ നാഗമായി ,
                           പരകായ പ്രവേശമായി , ഉടലുവേണ്ടാ
                           ഈ യാത്ര ഒരു മാത്ര അറിയാത്ത യാത്ര .

2014, മാർച്ച് 4, ചൊവ്വാഴ്ച


ഇലക്കുമ്പിളില്‍ മഴച്ചിരിയില്‍ പൊഴിയുന്നോരി
പവിഴമുത്തുകള്‍ തന്‍ സുഗന്ധനിറച്ചാര്ത്ത്,

മുടിയില്‍ ഞാന്‍ ചുടിടാം നിന്‍  ഇന്ദ്രിയങ്ങള്‍
അത് പകരുമെങ്കില്‍,

            

2014, മാർച്ച് 2, ഞായറാഴ്‌ച





                                                   .... എന്റെ യാത്ര ....




മഞ്ചാടി മണികൾ എന്നും എനിക്കിഷ്ടമാരുന്നു
അമ്മയുടെ കൈയിൽ തൂങ്ങി അമ്പലത്തിൽ പോകുമ്പോൾ കൊടിമരച്ചുവട്ടിൽ നിറചിരിയുമായി മഞ്ചാടികുരുവുകൾ ,
കയ്യി നിറയെ അതുവാരി മുഖത്തോടു ചേർത്തുവെക്കുമ്പോൾ ആ കുഞ്ഞു മിനുസം കവിളിൽ നിന്നും കണ്ണിലേക്ക്‌ പകർന്നിരുന്നു ,
അതു കാണുമ്പോൾ അമ്മ പറയും , കുട്ടിയെ ഇനിയിപ്പോ ദേവിയെ തൊഴണ്ടാ എന്നുണ്ടോ ?
പരിഭവം മുഖത്തു ചാലിച്ചു നിറചിരിയുമായി എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾക്ക്‌ അമ്മ എന്നും കൂട്ടായിരുന്നു.

നെറ്റിത്തടത്തിൽ ചന്ദനവും കുങ്കുമവും ചാർത്തി ദേവി ചൈതന്യത്തോടെ തൊഴുതിറങ്ങി അമ്മ വരുമ്പോൾ പിന്നെ ഞാൻ എന്തിനു അകത്തിരിക്കുന്ന ദേവിയെ തൊഴണം ?, ശ്രീകോവിലിൽ നിന്നും ദേവി നേരിട്ടു എന്റെ അടുത്തേക്ക്‌ വരുന്ന പോലെ അമ്മ നീട്ടുന്ന കൈവെള്ള യിലെ പ്രസാദത്തേക്കാൾ എന്നും ഇഷ്ടം ആ നെറ്റിയിലെ തണുപ്പ്‌ എന്നിലേയ്ക്കും പകരുന്നതായിരുന്നു ,
തിരിച്ചു വരുമ്പോൾ എന്നും ഒരു കൈ മഞ്ചാടി മണികൾ അതിന്റെ കിലുകിലുക്കം മനസ്സിൽ എന്നും വർണ്ണങ്ങളുടെ ലോകത്തേക്ക്‌ എന്നെ കൊണ്ടുപോയിട്ടുണ്ട്‌ ,

പ്രവാസം അവസാനിപ്പിക്കാൻ എന്റെ മനസ്സിൽ തീരുമാനം എടുത്തതും അമ്മയുടെ പുഞ്ചിരിക്കുന്ന ആ മുഖം വീണ്ടും കാണാൻ വേണ്ടിയാരുന്നു , ഓരോ അവധി കഴിഞ്ഞു ഞാൻ പോകുമ്പോഴും ആ കണ്ണുകൾ നിറയുന്നതു ഞാൻ കാണാതെ കണ്ടിരുന്നു ,
എപ്പോഴും ഒരേ ചോദ്യം മാത്രമേ അമ്മയുടെ നാവിൻ തുമ്പിൽ ഉണ്ടായിരുന്നുള്ളു പോകാതിരുന്നൂടെ ,?

കയ്യ്‌ പിടിച്ചു ഈ വലിയ ലോകത്തേക്ക്‌ നടത്തിയ മകൾ ഇന്നു ചിറകു മുറ്റി പറന്നപ്പോൾ അതു എല്ലാവരിൽ നിന്നും ഒളിച്ചു വെച്ചു ആ സങ്കടത്തെ പുഞ്ചിരിയുടെ നേർത്ത ആവരണം ഇട്ടു മൂടി , വിളിക്കുമ്പോഴൊക്കെയും ഒരുപാടു കാര്യങ്ങൾ പറയാനുണ്ടാകും പിന്നെ കൂടുതലും ഉപദേശങ്ങളും , അന്യ നാടന്നു കരുതി ആവിശ്യമില്ലാത്ത ചങ്ങാത്തമൊന്നും വേണ്ടാ ആരും കുറ്റം പറയാത്ത ഡ്രസ്സ്‌ ഇട്ടു നടക്കണം , നീ ഒരു പെൺകുട്ടിയാ അങ്ങനെ നൂറു കാര്യങ്ങൾ അവസാനം ഒരു പതിഞ്ഞ തേങ്ങലും നീയില്ലാഞ്ഞിട്ടു വീടുറങ്ങി എന്നു അച്ഛൻ എപ്പോഴും പറയുന്നു എന്നുപറഞ്ഞു ,,,

ഓഫീസിലെ ഏസിയിലെ ആ തണുപ്പിൽ ഞാൻ പോലും അറിയാതെ വെന്തുപോകുന്ന , കരച്ചിൽ എന്തിനു വേണ്ടിയാണു. ?അമ്മ പറയും എപ്പോഴും , കുറെ പണം നീ സമ്പാദിച്ചു നാട്ടിൽ വരുമ്പോഴത്തേക്കും ഞങ്ങൾ അതൊക്കെ കാണാൻ ഈ ലോകത്ത്‌ ബാക്കി ഉണ്ടാകുമോ ? അപ്പോഴൊക്കെ ഞാൻ ചൂടാകും വേണ്ടാത്താ കാര്യം പറഞ്ഞു എന്നും എന്റെ സ്വസ്ഥത കെടുത്തണോ ?

ബി പി കൂടി അൽ ഷിഫാ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആർത്തിയാരുന്നു അമ്മ കൂട്ടുകാരനായ എന്റെ അച്ഛൻ പിന്നെ എന്റെ നാട്ടിൻ പുറം , എന്റെ പ്രിയപ്പെട്ട യാത്രകൾ അതിനേക്കാൾ എന്റെ പുഞ്ചിരി പൊഴിക്കുന്ന മിനുസമാർന്ന മുഖമുള്ള എന്റെ എന്നെ മറന്ന എന്റെ പ്രണയത്തിന്റെ ബാക്കിയായ മഞ്ചാടിമണികൾ ഒക്കെ വീണ്ടും കാണാൻ ഇനിയും ഞാൻ ഉണ്ടാകുമോ എന്ന ആധിയും , കണ്ണടച്ചു കിടക്കുമ്പോൾ അമ്മയുടെ നെറ്റിയിലെ ചന്ദനത്തിന്റെ മണം എന്നിൽ നിറയുന്ന പോലെ ചേർത്ത്‌ പിടിക്കുന്നതു പോലെ ...

ഫോൺ എടുത്തു കമ്പനി ടിക്കറ്റിനു കാത്തു നിൽക്കാതെ ട്രാവൽസിലേക്ക്‌ വിളിച്ചു നാളെ തന്നെ എനിക്കു ടിക്കറ്റ്‌ റെഡിയാക്കാൻ വേണ്ടി എത്രയും വേഗം എനിക്കു എന്റെ അമ്മയുടെ അടുത്തെത്തണം അച്ഛന്റെ കഷണ്ടിയിൽ ഉമ്മ വെക്കണം , പിന്നെ പറമ്പിലെ മണ്ണിൽ ആ പച്ചപ്പിൽ ആർത്തുല്ലസിച്ചു നടക്കണം, കുറേ എഴുതണം പിന്നെ വൈകുന്നേരങ്ങളിൽ പബ്ലിക്ക്‌ ലൈബ്രറിയിൽ പോയി ആ പൊടിപിടിച്ച ബുക്കുകൾക്കിടയിൽ മറ്റൊരു പുസ്തകമായി മാറണം പോകണമെന്റെ നാട്ടിലേക്ക്‌ ഈ പ്രവാസം അവസാനിപ്പിച്ചു ഇനി വയ്യാ ഈ എകാന്തത താങ്ങാൻ ' ...!

2014, മാർച്ച് 1, ശനിയാഴ്‌ച

എന്റെ സ്വന്തം കണ്ണിലൂടെ ആദ്യത്തെ ബ്ലോഗ്‌ മീറ്റും എന്റെ ബുക്കിന്റെ പ്രകാശനവും



ഞാൻ സത്യത്തിൽ ചമ്മിയാ ബ്ലോഗ്‌ മീറ്റിൽ വന്നേ കാരണം എനിക്കാരേം അറിയില്ല എന്താ അവിടെ ചെന്നു ചെയ്യുക എന്നു വരുന്ന വഴിക്കേ ഗഗനമായ ആലോചനയാരുന്നു അവസാനം ആലോചിച്ചു വട്ടുപിടിച്ചപ്പൊ അതു നിർത്തി വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി അവിടെ ചെന്നിറങ്ങി മണിചേട്ടനേം കണ്ടു പ്രസ്സ്‌ ക്ലബ്ബിൽ ചെന്നപ്പോൾ അവിടെ പേരറിയാത്ത രണ്ടു പേർ അൻ വെറിക്കയോടൊപ്പം,
 നല്ല പെരുമാറ്റം പിന്നെ അകത്തു കയറി ഡോക്ടർ മനോജിനെ കണ്ടു ഗുഡ്‌ പേഴ്സണാലിറ്റി പുകഴ്തിയതല്ലട്ടൊ. ഹ ഹ 
പിന്നെ സത്യത്തിൽ ശ്വാസം നേരെ വീണേ കലയെയും ലീലചേച്ചിയേയും സുധേച്ചിയേയും കണ്ടപ്പോഴാ ,
പിന്നെ സുജ ( വയൽപൂവ്‌ ) നമ്പർ ഒക്കെ തന്നു ആകെ പേടിച്ചു പരിചയപ്പെടുത്തലിൽ എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറഞ്ഞു എന്റെ ജീവിതത്തിൽ ആൾക്കരെ ഫെയ്സ്‌ ചെയ്യാൻ വയ്യാത്തതുകൊണ്ട്‌ കുടുംബത്തിൽ ഒരു ചടങ്ങു നടന്നാൽ പോലും പോകാത്ത ഞാൻ ആണു ഇന്നലെ അത്രയും പേരുടെ മുന്നിൽ നിന്നതു ഇപ്പോഴും വിറയൽ മാറിയിട്ടില്ല ,
കുറച്ചു പേർ കല പറഞ്ഞ പോലെ ജാഡ എന്തിനാ അങ്ങനെ എന്നു അറിയില്ല നാളെ മണ്ണിനോടു ചേരണ്ട നമ്മൾ എത്ര ജാഡ കാട്ടിയാലും ബലം പിടിച്ചാലും ഇതൊന്നും അങ്ങോട്ട്‌ കൊണ്ടുപോകില്ലല്ലോ എല്ലാവരും നല്ല കൂട്ടുകാരായി ഇരിക്കുന്നതല്ലെ നല്ലതു എന്റെ ചിന്തയാട്ടോ :) ജീവിതത്തിലെ വലിയ ഭാഗ്യം ജയിംസ്‌ സാർ എന്റെ ബുക്കിന്റെ പ്രകാശനം നടത്തിയതാ അതിനു മനോജ്‌. ഡോക്ടർക്ക്‌ മണി ചേട്ടനു പിന്നെ അൻ വരികൾക്കും ഒരു സ്പെഷ്യൽ നന്ദി ,
പിന്നെ ചന്തു സാറിനെ പരിചയപ്പെട്ടു നല്ല സ്വഭാവം പിന്നെ കവിത ചൊല്ലിയ ആ സാർ അങ്ങനെ പേരറിയാത്താ കുറേ ആളുകൾ എന്തായാലും ആനയില്ലാത്താ ഒരു ആനചന്തം ഉണ്ടായിരുന്നു പരിപാടിക്ക്‌ എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു ( പ്രവാഹിനിയെ എനിക്കു ഒരുപാട്‌ ഇഷ്ടം ആയി നല്ല ചിരി :) :) ബാക്കി അടുത്ത ലക്കത്തിൽ ..
എൻ.ബി : അടുത്തതിലെങ്കിലും മസിലു പിടിത്തവും ജാഡയും ഒഴിവാക്കുമോ ????